Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mattanur Shankarankutty

അ​ന്താ​രാ​ഷ്‌ട്ര നാ​ട​കോ​ത്സ​വം 25 മു​ത​ൽ; 23 നാ​ട​ക​ങ്ങ​ൾ

തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​തി​​​നാ​​​റാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്ട്ര നാ​​​ട​​​കോ​​​ത്സ​​​വം (ഇ​​​റ്റ്ഫോ​​​ക്ക്) 25നു ​​​തൃ​​​ശൂ​​​രി​​​ൽ ആ​​​രം​​​ഭി​​​ക്കും.

അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ, ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ന്പ​​​തു​​​വീ​​​തം നാ​​​ട​​​ക​​​ങ്ങ​​​ളും മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഞ്ച് നാ​​​ട​​​ക​​​ങ്ങ​​​ളും അ​​​ട​​​ക്കം ആ​​​കെ 23 നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ട്ട​​​ന്നൂ​​​ർ ശ​​​ങ്ക​​​ര​​​ൻ​​​കു​​​ട്ടി, സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ ആ​​​കെ 46 അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും. ‘ഈ ​​​നി​​​ശ​​​ബ്ദ​​​ത​​​യി​​​ലെ ശ​​​ബ്ദ​​​ങ്ങ​​​ൾ’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​റ്റ്ഫോ​​​ക്ക് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​ജ​​​ന്‍റീ​​​ന, ബ്ര​​​സീ​​​ൽ, അ​​​ർ​​​മേ​​​നി​​​യ, പ​​​ല​​​സ്തീ​​​ൻ, സ്ലോ​​​വാ​​​ക്യ, സ്പെ​​​യി​​​ൻ, ജ​​​പ്പാ​​​ൻ, ഡെ​​​ൻ​​​മാ​​​ർ​​​ക്ക് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ​​​നി​​​ന്നു നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തു​​​ക. കൂ​​​ടാ​​​തെ പൂ​​​ന, മും​​​ബൈ, ചെ​​​ന്നൈ, ആ​​​സാം, മ​​​ധ്യ​​​പ്ര​​​ദേ​​​ശ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ട​​​ക​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​വും.

25ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് അ​​​ക്കാ​​​ദ​​​മി അ​​​ങ്ക​​​ണ​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​​​വി​​​ഖ്യാ​​​ത ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​വി​​​ധാ​​​യ​​​ക​​​ൻ ആ​​​ന​​​ന്ദ് പ​​​ട്‌​​​വ​​​ർ​​​ധ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും. ഗു​​​ജ​​​റാ​​​ത്തി സി​​​നി​​​മാ​​​സം​​​വി​​​ധാ​​​യ​​​ക​​​നും നാ​​​ട​​​ക​​​കൃ​​​ത്തും ന​​​ട​​​നു​​​മാ​​​യ ദ​​​ക്ഷി​​​ണ്‍ ബ​​​ജ്‌​​​രം​​​ഗ് ഛാര ​​​വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ൻ, ഡോ.​​​ആ​​​ർ. ബി​​​ന്ദു, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, പി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ​​​ൻ. രാ​​​ജ​​​ൻ ഖൊ​​​ബ്ര​​​ഗ​​​ഡെ എ​​​ന്നി​​​വ​​​രും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ഫെ​​​സ്റ്റി​​​വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ഖ്യാ​​​ത നാ​​​ട​​​ക​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ ഡോ. ​​​അ​​​ഭി​​​ലാ​​​ഷ് പി​​​ള്ള​​​യാ​​​ണ്. ശ്രീ​​​ല​​​ങ്ക​​​ൻ നാ​​​ട​​​ക​​​സം​​​വി​​​ധാ​​​യി​​​ക റു​​​വാ​​​ന്തി ഡി ​​​ചി​​​ക്കേ​​​റ, നാ​​​ട​​​ക​​​സം​​​വി​​​ധാ​​​യി​​​ക അ​​​നാ​​​മി​​​ക ഹ​​​സ്ക​​​ർ, സം​​​വി​​​ധാ​​​യ​​​ക​​​നും ന​​​ട​​​നു​​​മാ​​​യ ഡോ. ​​​ശ്രീ​​​ജി​​​ത്ത് ര​​​മ​​​ണ​​​ൻ, നാ​​​ട​​​ക​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ എം.​​​ജി. ജ്യോ​​​തി​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് ഫെ​​​സ്റ്റി​​​വ​​​ൽ ക്യൂ​​​റേ​​​റ്റ​​​ർ​​​മാ​​​ർ. ജ​​​ലീ​​​ൽ ടി. ​​​കു​​​ന്ന​​​ത്താ​​​ണ് ഫെ​​​സ്റ്റി​​​വ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ.

ഫെ​​​സ്റ്റി​​​വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​അ​​​ഭി​​​ലാ​​​ഷ് പി​​​ള്ള, അ​​​ക്കാ​​​ദ​​​മി പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ വി.​​​കെ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഫെ​​​സ്റ്റി​​​വ​​​ൽ കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ജ​​​ലീ​​​ൽ ടി. ​​​കു​​​ന്ന​​​ത്ത് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് അ​​​ഞ്ചു​​​മു​​​ത​​​ൽ. ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് അ​​​ഞ്ചി​​​ന് ഉ​​​ച്ച​​​യ്ക്കു 12ന് ​​​ആ​​​രം​​​ഭി​​​ക്കും. https://theatre festivalkerala.com വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യാ​​​ണ് ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യേ​​​ണ്ട​​​ത്. 90 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് വി​​​ല. ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു നാ​​​ട​​​ക​​​ത്തി​​​ന്‍റെ ര​​​ണ്ടു ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം. ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ത​​​തു​​​ദി​​​വ​​​സം രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നും നാ​​​ട​​​കം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു​​​മ​​​ണി​​​ക്കൂ​​​ർ​​​ മു​​​ന്പും ല​​​ഭി​​​ക്കും.

Latest News

Corehub Up